കി രിയേ :
കർത്താവേ കനിയേണമേ (2)
ക്രിസ്തുവേ കനിയേണമേ (2)
കർത്താവേ കനിയേണമേ (2)
ഗ്ലോറിയ :
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് ശാന്തിയുമേ
അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു
അങ്ങയെ ഞങ്ങൾ പുകഴ്ത്തുന്നു
ആരാധിച്ചങ്ങയെ വാഴ്ത്തുന്നു
ദിവ്യ മഹിമകൾ പാടുന്നു
അങ്ങനെ മഹാ മഹിമയ്ക്കിതാ
നന്ദി ചൊല്ലുന്നിവർ താഴ്മയായി
ദൈവമേ കർത്താവാം അങ്ങയെ
വാഴ്ത്തുന്നു സ്വർലോക രാജനെ
സർവൈക ശക്തനാം ദൈവമേ
താതനാം അങ്ങയെ വാഴ്ത്തുന്നു
എകാത്മ ജാദേവ സൂനുവേ
കർത്താവാണ് ശ്രീയേശു ക്രിസ്തുവേ
ദൈവമേ കർത്താവാം അങ്ങയെ
വാഴ്ത്തുന്നു ദൈവത്തിൻ കുഞ്ഞാടെ
താതനാം ദൈവത്തിൻ സൂനുവേ
അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നു
ലോകത്തിൻ പാപ നിഹന്താവേ
കാരുണ്യം തൂകനെ ഞങ്ങളിൽ
ലോകത്തിന് പാപ നിഹന്താവേ
ഞങ്ങൾ തൻ പ്രാർത്ഥന കേൾക്കണേ
നിത്യ പിതാവിൻറെ പാർശ്വത്തിൽ
നേർവലം ഭാഗത്തിരുന്നീടും
ഞങ്ങൾ തൻ രക്ഷകൻ യേശുവേ
ഞങ്ങൾ തൻ പ്രാർത്ഥന കേൾക്കണേ
സത്യാ സ്വരൂപം പിതാവ് തൻ
നിത്യ മഹിമാവിൻ തേജസ്വിൽ
പാവനാത്മാവ് തൻ ഐക്യത്തിൽ
വാഴുന്ന ക്രിസ്തുവാണ് യേശുവേ
അങ്ങ് മാത്രം പരിപാവനൻ
അങ്ങു താനെക്കാനാം നാഥനും
അങ്ങ് മാത്രം പരമോന്നതൻ
ത്രിത്വയ്ക ദൈവ മഹത്വത്തിൽ
ആമ്മേൻ
No comments:
Post a Comment