Wednesday, November 16, 2011

Put God First...Then you will recieve corwn of Success

In everything you do, put God first, and he will direct you and crown your efforts with success. Proverbs 3:
6
ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം കൊടുക്കുമ്പോള്‍ നമുക്ക് കിട്ടേണ്ട സ്ഥാനം നമുക്ക് കിട്ടും. ഓരോ ചെറിയ കാര്യങ്ങളിലും ദൈവത്തിന്റെ ഇടപെടല്‍ അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു വലിയ കാര്യമാണ്. ദൈവത്തെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ സ്നേഹത്തോടെ സഹിക്കുവാന്‍ നമുക്ക് കഴിയും. ദൈവത്തെ സ്നേഹിക്കാനായി ഒത്തിരി ത്യാഗങ്ങള്‍ എടുക്കേണ്ട കാര്യമില്ല. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ഓരോ ചെറിയ പ്രവര്‍ത്തികളിലും ആത്മാര്‍ഥത ഉണ്ടായിരിക്കണം. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി കൊണ്ട് മറ്റൊരാള്‍ക്ക് നന്മയാണ് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും അത് ഒരു ദൈവസ്നേഹത്തിന്റെ അനുഭവം ആണ്.  നമ്മള്‍ തിയറി പഠിക്കാറുണ്ട് . എന്നാല്‍ ചില  കാര്യങ്ങൾ പ്രാക്ടിക്കല്‍ ചെയ്യുമ്പോഴായിരിക്കും കൂടുതല്‍ മനസിലാവുന്നത്. ഇത് പോലെ തന്നെ, ദൈവ സ്നേഹത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനേക്കാള്‍ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുമ്പോള്‍ അവിടെ വലിയ സമാധാനവും സ്നേഹവും നിറയുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണ് മദര്‍ തെരേസ. സ്വന്തം ജീവിതം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയ വ്യക്തി. ആരോടും ദൈവസ്നേഹത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തില്ല.. എന്നാല്‍ മദര്‍-നെ കണ്ടു മുട്ടിയവര്‍ക്ക് വലിയ ദൈവാനുഭവം ലഭിച്ചു. മനോഹരമായ ഒരു പുഞ്ചിരിയിലൂടെ പോലും ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ മദര്‍-ന് കഴിഞ്ഞു.
നമ്മുടെ ജീവിതത്തിലും ഇങ്ങനെ ഉള്ള അവസരങ്ങള്‍ ഉണ്ടാവും. മറ്റുള്ളവരോട് കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും, സ്വന്തം വീട്ടില്‍ ഈ ഒരനുഭവം കൊണ്ട് വരാന്‍ ശ്രമിച്ചു നോക്കാം. മാതാപിതാക്കള്‍ നമ്മുടെ കാണപ്പെടുന്ന ദൈവങ്ങളാണ്. അവരെ ആത്മാര്‍ഥമായി സ്നേഹിച്ചാല്‍ മാത്രം മതി നമ്മുടെ ജീവിതം അനുഗ്രഹപ്രദമാകും. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് നടുവില്‍ നമുക്ക് വേണ്ടി ജീവിച്ചു തീര്‍ക്കുന്ന മാതാപിതാക്കളെ നോക്കി സ്നേഹതോണ്ടെ ഒന്ന് പുഞ്ചിരിച്ചാല്‍ അവിടെ ദൈവ സ്നേഹം നിറയും. വലിയ ശാന്തത അനുഭവിക്കും.

ഇനി വരും നാളുകളില്‍ ദൈവ സ്നേഹത്തിന്റെ വലിയ ഒരു അല എല്ലാരുടെയും ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു.. ദൈവം നമ്മളെ എല്ലാവരെയും സമിര്ധമായ്  അനുഗ്രഹിക്കട്ടെ.

No comments:

Post a Comment